Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
4.3 മില്യണ്‍ ഡോളര്‍ മുടക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വീട് വാങ്ങുന്നു; അനൗചിത്യമെന്ന് വിമര്‍ശനം
15/10/2024 Duração: 04min2024 ഒക്ടോബര്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...
15/10/2024 Duração: 10minഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
-
'ലേബല്‍ പരിശോധിക്കുക': ഓസ്‌ട്രേലിയന്‍ സൂപ്പാര്‍മാര്‍ക്കറ്റുകളിലെ ബേബി ഫുഡില്‍ പോഷകാംശം കുറവെന്ന് കണ്ടെത്തല്‍
14/10/2024 Duração: 04min2024 ഒക്ടോബര്‍ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
First homebuyer’s guide: Getting a home loan in Australia - ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
14/10/2024 Duração: 08minFor first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്‌ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പാർലമെന്റിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി; ലെബനനിൽ നിന്നുള്ള രക്ഷാദൗത്യം നിർത്തുന്നു: ഓസ്ട്രേലിയ പോയവാരം
13/10/2024 Duração: 08minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
കുട്ടികളെ ശ്രദ്ധിക്കാതെ മയക്കുമരുന്ന് ഉപയോഗം; ഒരു കുട്ടി മരിച്ചു: അമ്മയ്ക്ക് 9 വര്ഷം തടവ്
11/10/2024 Duração: 03min2024 ഒക്ടോബര്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
OCI കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നോ? വ്യക്തത വരുത്തി ഇന്ത്യന്‍ സര്‍ക്കാര്‍
11/10/2024 Duração: 11minOCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഈ റിപ്പോര്‍ട്ടുളിലെ യാഥാര്‍ത്ഥ്യം? എസ് ബി എസ് മലയാളം പരിശോധിക്കുന്നത് കേള്‍ക്കാം. ഒപ്പം, OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലുള്ള അവകാശങ്ങളും നിയന്ത്രണങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയുടെ ഓഫീസില്‍ ബുള്ളിയിംഗെന്ന് ജീവനക്കാരി; പരാതി പറഞ്ഞപ്പോള്‍ പുറത്താക്കിയെന്നും ആരോപണം
10/10/2024 Duração: 04min2024 ഒക്ടോബര്‍ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Thinking of installing solar panels? Here's what you need to know - ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
10/10/2024 Duração: 07minAustralia's warm climate offers an abundant supply of solar energy year-round, making solar power an increasingly significant contributor to the nation's electricity supply. Learn what the requirements are for installing solar power systems in your home. - സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
-
സൂപ്പര്‍മാര്‍ക്കറ്റുകളുടേത് 'പകല്‍ക്കൊള്ള'യെന്ന് റിപ്പോര്‍ട്ട്: ചെലവ് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാം?
10/10/2024 Duração: 08minകോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ റാങ്കിങ്ങ് കുറഞ്ഞു; ആദ്യ അമ്പതിൽ ഒരെണ്ണം മാത്രം
09/10/2024 Duração: 04min2024 ഒക്ടോബര്‍ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയയില്‍ ഏതു പ്രായം വരെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം: ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം
09/10/2024 Duração: 03minചൈല്‍ഡ് സീറ്റില്ലാതെ കുട്ടികളുമായി കാറില്‍ പോയാല്‍ ഓസ്‌ട്രേലിയയില്‍ പിഴ ഉറപ്പാണ്. ഓരോ പ്രായത്തിലും ഏതു തരത്തിലുള്ള ചൈല്‍ഡ് സീറ്റാണ് ഉപയോഗിക്കേണ്ടതെന്നും, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
നാസി സല്യൂട്ട് ചെയ്തയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; ഇനിയും ചെയ്യുമെന്ന് പ്രതി
08/10/2024 Duração: 05min2024 ഒക്ടോബര്‍ എട്ടിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആര്‍ത്തവവിരാമത്തിന് മുൻപും ശേഷവും കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: പെരിമെനോപസിനെക്കുറിച്ച് അറിയേണ്ടത്
08/10/2024 Duração: 17minആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്‍ക്ക് അവധി ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്‍ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്‍ബറയില്‍ ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഹമാസ് ആക്രമണത്തിൻറ ഒന്നാം വാർഷികം; അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്ത് പ്രമുഖ നേതാക്കൾ
07/10/2024 Duração: 02min2024 ഒക്ടോബര്‍ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ദന്ത ചികിത്സ വൈകിയത് മൂലം ആശുപത്രിയിലായത് പതിനായിരങ്ങൾ; ഇസ്ലാമോഫോബിയ പ്രതിരോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥൻ: ഓസ്‌ട്രേലിയ പോയവാരം
05/10/2024 Duração: 06minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ഓസ്ട്രേലിയയിലെ ഇറാൻ അംബാസിഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; പറ്റില്ലെന്ന് പ്രധാനമന്ത്രി
04/10/2024 Duração: 03min2024 ഒക്ടോബര്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മാതാപിതാക്കളെ നാട്ടില്‍ തനിച്ചാക്കിയുള്ള പ്രവാസം എത്രത്തോളം മനസിനെ അലട്ടുന്നുണ്ട്? ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ മനസ് തുറക്കുന്നു...
04/10/2024 Duração: 13minജന്മനാട്ടിൽ പ്രായമേറിയ മാതാപിതാക്കളെ തനിച്ചാക്കി പോരേണ്ടിവരുന്ന സാഹചര്യം കുടിയേറ്റ ജീവിതത്തിലെ ഏറ്റവും വേദനയേറിയ കാര്യമായി ഭൂരിഭാഗം പേരും കരുതാൻ വഴിയുണ്ട്. മാതാപിതാക്കളുടെ അരികിലായിരിക്കാൻ കഴിയാത്തത് ഏതെല്ലാം രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ ചിന്തകൾ കേൾക്കാം. ഒപ്പം, ഈ വിഷയം ടെഡ് എക്സ് എന്ന പ്രമുഖ പ്ലാറ്റുഫോമിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി വിവരിക്കുന്നതും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
-
‘വില കൂട്ടില്ല പക്ഷെ അളവ് കുറയ്ക്കും’; സൂപ്പർമാർക്കറ്റുകളുടെ തട്ടിപ്പിനെതിരെ നടപടിയുമായി സർക്കാർ
03/10/2024 Duração: 03min2024 ഒക്ടോബര്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നിങ്ങളെ ഒരു മാഗ്പൈ കൊത്താൻ വന്നാൽ എന്തു ചെയ്യും?; ഓസ്ട്രേലിയയിൽ പലരുടെയും പേടി സ്വപ്നമായ ഈ പക്ഷിയെ അറിയാം
03/10/2024 Duração: 08minഓസ്ട്രേലിയയിൽ മാഗ്പൈ പക്ഷികളുടെ ആക്രമണം രൂക്ഷമാകുന്ന കാലമാണ് വസന്തകാലം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...