Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
നവ്യാ നായർക്ക് കിട്ടിയ പിഴ നിങ്ങൾക്ക് കിട്ടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമം അറിയാം...
26/12/2025 Duração: 07minജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പുകളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ചിറകുകൾ തേടി ഓസ്ട്രേലിയൻ യുവത; പക്ഷി നിരീക്ഷണം ഹോബിയാകുമ്പോൾ
26/12/2025 Duração: 06minമുതിർന്നവരുടെ വിനോദമാണ് പക്ഷി നിരീക്ഷണമെന്ന് കരുതുന്നുവെങ്കിൽ തെറ്റി. ഓസ്ട്രേലിയൻ യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന ഹോബികളിലൊന്നായി മാറിയിരിക്കുകയാണ് പക്ഷി നിരീക്ഷണം.
-
കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി
24/12/2025 Duração: 15minകലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...
-
അവധിക്കാലത്ത് ഓഫ് റോഡ് യാത്ര പോകാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...
23/12/2025 Duração: 16minഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്കരന് അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...
-
അൽപം നഷ്ടബോധവും, അതിലേറെ പുതുമയും: ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയവരുടെ ക്രിസ്ത്മസ് കാഴ്ചകൾ...
23/12/2025 Duração: 12minവേനൽക്കാലത്തെ ക്രിസ്തമസ് ഓസ്ട്രേലിയയിലെ ആഘോഷങ്ങളെ വേറിട്ടതാക്കുന്നു. മറ്റെന്തെല്ലാം പ്രത്യേകതകളാണ് ഓസ്ട്രേലിയൻ ക്രിസ്ത്മസിനുള്ളത്. ഇവിടെ സന്ദർശിക്കാനെത്തിയിരിക്കുന്ന മാതാപിതാക്കളുടെ കാഴ്ചയിലെ ഓസ്ട്രേലിയൻ ക്രിസ്ത്മസിനെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
അവധിക്കാലത്ത് ഇന്ത്യയിലേക്ക് പോകുമ്പോൾ ആധാർ കാർഡ് ആവശ്യമുണ്ടോ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്...
22/12/2025 Duração: 11minഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രവാസികൾക്ക് ആധാർ കാർഡുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ആധാർ കാർഡ് ഇല്ലാത്തവർ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? അവർക്ക് മുന്നിലുള്ള മറ്റ് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ ക്രിസ്മസിന് ഒരു പ്രത്യേക വൈബാണല്ലേ? പുതുതായി കുടിയേറുന്ന മലയാളിയുടെ അത്ഭുതക്കാഴ്ചകൾ
22/12/2025 Duração: 09minവർണാഭമാണ് ഓസ്ട്രേലിയയിലെ ക്രിസ്മസ് ആഘോഷങ്ങൾ. വീടും തെരുവോരങ്ങളുമെല്ലാം ക്രിസ്മസിൻറെ വരവറിയിച്ച് മാസങ്ങളായി ദീപാലങ്കാര പ്രഭയിലുമാണ്. ഓസ്ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്ന ചില മലയാളികൾക്ക് ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ എന്തെല്ലാം പുതുമകളാണ് കാത്തുവയ്ക്കുന്നത്.. കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്..
-
ഓസ്ട്രേലിയ പോയവാരം: തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി; രാജ്യത്തെ കുടിയേറ്റനിരക്ക് കുറയുന്നു
20/12/2025 Duração: 08minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
തീവ്രവാദബന്ധം സംശയിച്ച് സിഡ്നിയിൽ കസ്റ്റഡിയിലെടുത്ത 7 യുവാക്കളെ വിട്ടയച്ചു; ഇപ്പോൾ ഭീഷണിയില്ലെന്ന് പൊലീസ്
19/12/2025 Duração: 04min2025 ഡിസംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
From Mabo to modern Australia: the ongoing story of native title - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർക്ക് ഭൂമിയിൽ എത്രത്തോളം അവകാശമുണ്ട് എന്നറിയാമോ? നേറ്റീവ് ടൈറ്റിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
19/12/2025 Duração: 10minAustralia is known around the world for its rich and diverse First Nations cultures. But when it comes to native title and land rights, you might still wonder what they actually mean. Discover what native title means in Australia, how it began with the Mabo Case, what the Native Title Act does, and why it matters for all Australians. - ലോകത്തിലെ ഏറ്റവും നീണ്ടുനിൽക്കുന്ന ആദിമവർഗ്ഗ സംസ്കാരത്തിലൂടെ പ്രശസ്തമാണ് ഓസ്ട്രേലിയ. എന്നാൽ ഇവിടത്തെ ഭൂമിക്ക് മേൽ ആദിമവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഉടമസ്ഥതയും അവകാശങ്ങളും മനസിലാക്കുന്നത് അത്ര എളുപ്പമല്ല. മാബോ കേസ് എന്ന പ്രശസ്തമായ നിയമപോരാട്ടത്തിലൂടെ, ഓസ്ട്രേലിയൻ ആദിമവർഗ്ഗ ജനതയ്ക്ക് ലഭിച്ച നേറ്റീവ് ടൈറ്റിൽ അവകാശത്തെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്ട്രേലിയയിൽ തീവ്ര ആശയങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ വിസ റദ്ദാക്കും: നിയമം ഉടൻ
18/12/2025 Duração: 03min2025 ഡിസംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
വീട് വാങ്ങിയില്ലെങ്കിലും പോക്കറ്റ് കാലി: ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട്ടുവാടക കുതിച്ചുയരുന്നു
18/12/2025 Duração: 11minഓസ്ട്രേലിയൻ നഗരങ്ങളിൽ 2019ന് ശേഷം വീട്ടുവാടക 50 ശതമാനത്തിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആറക്ക വരുമാനമുള്ളവർക്കാണ് നഗരങ്ങളിൽ വീട് വാടകയ്ക്ക് ലഭിക്കാൻ മുൻഗണനയുള്ളത്. ഒരാളുടെ വരുമാനത്തിൽ മാത്രം ജീവിക്കുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. സിഡ്നി, കാൻബെറ തുടങ്ങീ പ്രാദേശിക ഇടങ്ങളിലും വാടകയിൽ വൻ വർധനവ്. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ബോണ്ടായ് ഭീകരാക്രമണം: സിഡ്നിയിൽ പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും; പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കും
17/12/2025 Duração: 03min2025 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
ഇന്ത്യൻ ലൈസൻസുമായി ഓസ്ട്രേലിയയിൽ എത്ര കാലം വണ്ടിയോടിക്കാം? ലൈസൻസ് മാറ്റാനായി അറിയേണ്ടതെല്ലാം...
17/12/2025 Duração: 06minഓസ്ട്രേലിയയിലേക്ക് ആദ്യമായി കുടിയേറുന്ന ഒരാൾക്ക് എത്രകാലം ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തും നിയമങ്ങൾ ഒരുപോലെയാണോ? ഓസ്ട്രേലിയൻ ലൈസൻസ് എടുക്കാനും ഇന്ത്യൻ ലൈസൻസ് മാറ്റാനും എന്തൊക്കെ ചെയ്യണം എന്നുതുടങ്ങീ, ലൈസൻസ് കൺവേർഷനുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ബോണ്ടായ് വെടിവയ്പ്പ്: അക്രമികളിൽ ഒരാൾ ഇന്ത്യൻ പൗരനെന്ന് വെളിപ്പെടുത്തൽ; കീഴടക്കിയതും ഇന്ത്യൻ വംശജൻ
17/12/2025 Duração: 06minസിഡ്നിയിലെ ബോണ്ടായ് ബീച്ചിൽ 15 പേരെ വെടിവച്ചു കൊന്ന സംഭവത്തിൽ ആരോപണവിധേയരായ അക്രമികൾ ഇന്ത്യൻ വംശജരാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ ഒരാളെ കീഴടക്കാൻ സഹായിച്ചതും ഒരു ഇന്ത്യൻ വംശജനാണെന്ന വിശദാംശങ്ങൾ പുറത്തുവന്നു. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ബോണ്ടായിൽ ആക്രമണം നടത്തിയവരുടെ കാറിൽ നിന്ന് IS പതാക കണ്ടെത്തി; പരിശീലനം നേടിയത് ഫിലിപ്പീൻസിലെന്ന് പൊലീസ്
16/12/2025 Duração: 03min2025 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ലോകശ്രദ്ധ നേടിയ തോക്ക് നിയന്ത്രണം; എന്നിട്ടും ബോണ്ടായ് അക്രമിയുടെ കൈയിൽ എങ്ങനെ 6 തോക്കുകൾ വന്നു...
16/12/2025 Duração: 11minഅമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പെടെ മാതൃകയാക്കണം എന്ന് പറഞ്ഞിട്ടുള്ള തോക്ക് നിയമങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നു. അക്കാര്യമാണ് ഈഇ പോഡ്കാസ്റ്റിൽ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
-
ബോണ്ടായ് വെടിവെയ്പ്: അക്രമികളിൽ ഒരാളെ രഹസ്യാന്വേഷണ ഏജൻസി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ
15/12/2025 Duração: 04min2025 ഡിസംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ഏറെ സുരക്ഷിതമെന്നായിരുന്നു വിശ്വാസം, പക്ഷേ...': ബോണ്ടായ് വെടിവയ്പ്പിന്റെ ആശങ്കയിൽ ഓസ്ട്രേലിയൻ മലയാളി സമൂഹവും
15/12/2025 Duração: 10minമെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും, സന്തോഷവുമെല്ലാം പ്രതീക്ഷിച്ച് ഓസ്ട്രേിയയിലേക്ക് എത്തുന്നവരാണ് കുടിയേറ്റ സമൂഹത്തിൽ ഭൂരിഭാഗവും. എന്നാൽ, ബോണ്ടായ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങൾ എത്രത്തോളം ആശങ്കയാണ് നൽകുന്നത്. ചില ഓസ്ട്രേലിയൻ മലയാളികളുടെ കാഴ്ചപ്പാടുകൾ പങ്കു വെയ്ക്കുകയാണ് എസ് ബി എസ് മലയാളം. അതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
-
സിഡ്നി ബോണ്ടായ് കൂട്ടക്കൊല: പിന്നിൽ അച്ഛനും മകനുമെന്ന് പോലീസ്; അക്രമിക്ക് 6 തോക്ക് ലൈസൻസുകൾ
15/12/2025 Duração: 06minസിഡ്നി ബോണ്ടായ് ബീച്ചിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമിയുൾപ്പെടെ 16 മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...