Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 121:23:30
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട; ലക്ഷക്കണക്കിന് LSD ഗുളികകൾ പിടിച്ചെടുത്തു

    20/02/2026 Duração: 04min

    2026 ഫെബ്രുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ

    20/02/2026 Duração: 14min

    ഓസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളെ മലയാള അക്ഷരങ്ങളുമായി ബന്ധിപ്പിച്ചാണ് ഡോക്ടർ ബുക്കുകൾ തയ്യാറാക്കുന്നത്. കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.എബ്രഹാം തോമസ് കുട്ടികളിലേക്ക് മലയാളം എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളും ഈ വിഷയത്തിലുള്ള തൻ്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

  • പലിശ ഇനിയും കൂടുമോ? ഹോം ലോൺ ഫിക്സ് ചെയ്യുന്നതിന് മുൻപ് അറിയേണ്ടത്...

    20/02/2026 Duração: 12min

    ഓസ്ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് കൂട്ടിയതോടെ പലിശ നിരക്ക് ഫിക്സിഡിലേക്ക് മാറ്റണോ അതോ വേരിയബിളിൽ തന്നെ തുടരണോ എന്നാണ് പലരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നത് എത്രത്തോളം അനുയോജ്യമാണെന്നും, പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം. മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

  • സിറിയൻ ക്യാമ്പിലുള്ളവർ തിരികെയെത്തുന്നത് സുരക്ഷാ ഭീക്ഷണിയോ? ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് 23 കുട്ടികളും 11 സ്ത്രീകളും

    19/02/2026 Duração: 08min

    സിറിയൻ തടങ്കലിൽ നിന്ന് മോചിതരായ 34 ഓസ്‌ട്രേലിയൻ പൗരന്മാരെ രാജ്യത്തേക്ക് കൊണ്ടു വരാൻ മുൻകൈ എടുക്കില്ലെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. സിറിയൻ ക്യാമ്പിൽ കഴിയുന്നവരെ തിരികെയെത്തിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത: സിറിയൻ ക്യാമ്പിലുള്ളവരെ സഹായിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി; പോയവർക്കാണ് ഉത്തരവാദിത്വമെന്നും അൽബനിസി

    19/02/2026 Duração: 03min

    2026 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Your guide to using sunscreen in Australia - സൺസ്‌ക്രീനുകളിലെ രാസ ഘടകങ്ങൾ ശരീരത്തിന് ദോഷമോ? വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

    19/02/2026 Duração: 11min

    Australia’s sun can be harsh. And sunscreen is one key measure protecting us against harmful sun exposure. We asked three scientists about sunscreen facts, myths and choosing the right products. - സ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്‌ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത: മുസ്ലീം വിരുദ്ധ പരാമർശത്തിൽ ഭാഗിക ഖേദ പ്രകടനവുമായി പോളിൻ ഹാൻസൻ

    18/02/2026 Duração: 05min

    2026 ഫെബ്രുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ജനിതക പാരമ്പര്യം നോക്കിയാൽ ആയുസ്സ് അറിയാമോ? ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് പുതിയ പഠനം

    18/02/2026 Duração: 05min

    ദീർഘായുസ്സ് എന്നത് ഭക്ഷണക്രമത്തെയോ വ്യായാമത്തെയോ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്ന് പഠനം. ദീർഘായുസ് നിശ്ചയിക്കുന്നതിൻ്റെ 55 ശതമാനത്തിലേറെ പങ്ക് ജീനുകൾക്കാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ആയുസ് നിശ്ചയിക്കുന്നതിൽ ജീനുകൾക്കുള്ള പങ്കിനെ പറ്റി വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

  • ഇന്നത്തെ വാർത്ത: IS ബന്ധമുള്ള ഓസ്‌ട്രേലിയക്കാരെ തിരികെയെത്തിക്കില്ലെന്ന് പ്രധാനമന്ത്രി; രക്ഷപെടുത്തണമെന്ന് ഗ്രീൻസ്

    17/02/2026 Duração: 04min

    2026 ഫെബ്രുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'കുട്ടികൾ ശാന്തരായി, കണ്ണാടി ഉപയോഗവും കുറഞ്ഞു'; സോഷ്യൽ മീഡിയ നിരോധനത്തിൻറെ കാണാപ്പുറങ്ങൾ

    17/02/2026 Duração: 07min

    16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി രണ്ട് മാസം പിന്നിടുമ്പോൾ, കുട്ടികൾക്കുണ്ടായ മാറ്റം എന്താണ്? സ്ക്രീനുകളിൽ നിന്ന് മോചിതരായ കുട്ടികൾക്ക് മാനസീകവും ശാരീരികവുമായി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായതായി ഡോക്ടർമാരും മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ സജീവമായും സർഗ്ഗാത്മകമായും നിലനിർത്താൻ ഓസ്‌ട്രേലിയയിലെ ചില മലയാളി മാതാപിതാക്കൾ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ചറിയാം, മുകളിലെ പ്ലേയറിൽ നിന്നും....

  • ഇന്നത്തെ വാർത്ത: കുടിയേറ്റ നിരോധന നയവുമായി ലിബറൽ പാർട്ടി; ഇസ്ലാമിക ഭീകരവാദ ആശയങ്ങൾ സജീവമായ രാജ്യങ്ങൾക്ക് വിലക്ക് വന്നേക്കും

    16/02/2026 Duração: 04min

    2026 ഫെബ്രുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമം; രണ്ട് ഇന്ത്യക്കാരുടെ വിസ റദ്ദാക്കി ആഭ്യന്തര വകുപ്പ്

    16/02/2026 Duração: 03min

    ഇന്ത്യക്കാരായ രണ്ട് പേരാണ് ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചത്. ഇവരുടെ വിസ റദ്ദ് ചെയ്തതായി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് അറിയിച്ചു. വാർത്തയുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയ പോയവാരം: ലിയോ പതിനാലാമൻ മാർപാപ്പ ഓസ്ട്രേലിയയിലേക്ക്; 5.36 ബില്യൺ ഡോളർ ലാഭവുമായി കോമൺവെൽത്ത് ബാങ്ക്

    14/02/2026 Duração: 09min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

  • കുട്ടികളില്ലാത്തവർക്ക് IVF മാത്രമാണോ പോംവഴി? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും മാർഗ്ഗങ്ങളും അറിയാം

    13/02/2026 Duração: 10min

    ഓസ്ട്രേലിയയിൽ IVF ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ജിപിയുമായി സംസാരിക്കുകയാണ്. നടപടി ക്രമങ്ങൾ സങ്കീർണ്ണമായി തോന്നുമെങ്കിലും അർഹരായവർക്ക് വിവിധ സർക്കാർ സഹായങ്ങൾ ലഭ്യമാണ്. വന്ധ്യതാ ചികിത്സക്കൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത:ആംഗസ് ടെയ്ലർ പ്രതിപക്ഷ നേതാവായി;രാഷ്ട്രീയമവസാനിപ്പിച്ച് സൂസൻ ലേ

    13/02/2026 Duração: 04min

    2026 ഫെബ്രുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • How to recover from bushfires - കാട്ടുതീ സാധ്യതയുള്ളിടത്താണോ നിങ്ങളുടെ താമസം? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും സേവനങ്ങളും അറിയാം

    13/02/2026 Duração: 10min

    Australia’s hot, dry climate and unique landscapes make it one of the most bushfire-prone countries in the world. As climate change drives higher temperatures and drier conditions, we can expect more frequent and more intense bushfires in the future. But once the fire is out, how do you return home safely, find support, and look after yourself? - ലോകത്തിൽ കാട്ടുതീ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. അതുകൊണ്ട് തന്നെ കാട്ടുതീ ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെ പറ്റി ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാട്ടുതീയ്ക്ക് ശേഷം സുരക്ഷ ഉറപ്പാക്കി വീട്ടിലേക്ക് എങ്ങനെ തിരികെയെത്താമെന്നും, സാമ്പത്തികമായും, മാനസികമായും എന്തൊക്കെ സഹായങ്ങൾ ഓസ്ട്രേലിയയിൽ ലഭ്യമാകുമെന്നുമറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • റേഡിയോ സിലോണും ആകാശവാണിയും പിന്നെ SBS മലയാളവും; ഓർമ്മകളിലെ റേഡിയോ ചരിതം

    13/02/2026 Duração: 17min

    വേൾഡ് റേഡിയോ ദിനമായ ഫെബ്രുവരി 13ന് SBS മലയാളം പ്രക്ഷേപണം കേള്‍ക്കാന്‍ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. എഫ് എം റേഡിയോ, ഡിജിറ്റല്‍റേഡിയോ, ഡിജിറ്റല്‍ടിവി, ഇന്റര്‍നെറ്റ് അങ്ങനെ.. പക്ഷേ, ആദ്യത്തെ റേഡിയോ സന്ദേശം എങ്ങനെ ആയിരുന്നു എന്ന് അറിയാമോ? മലയാളികളുടെ റേഡിയോ ഓർമ്മകളും റേഡിയോ ചരിത്രവും കേള്‍ക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഇന്നത്തെ വാർത്ത: ലിബറൽ നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ; സൂസൻ ലേയ്ക്ക് വെല്ലുവിളിയുമായി ആംഗസ് ടെയ്‌ലർ

    12/02/2026 Duração: 04min

    2026 ഫെബ്രുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ചിപ്സ് വിൽപ്പനക്കാരിയിൽ നിന്നും ജനകീയ നേതാവിലേക്ക്; അടിത്തറയിളക്കുമോ One Nation പാർട്ടി?

    12/02/2026 Duração: 09min

    അടുത്തിടെ പുറത്ത് വന്ന സർവ്വേകളിലെല്ലാം വൺനേഷൻ പാർട്ടിക്ക് വലിയ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. 26% പ്രൈമറി വോട്ടുകളുമായി One Nation രാജ്യത്തെ രണ്ടാമത്തെ പാർട്ടിയായെന്ന് റെഡ്ബ്രിഡ്ജ് സർവ്വേ ഫലം സൂചിപ്പിക്കുന്നു. പൗളിൻ ഹാൻസൻറെ നിലപാടുകൾ ഓസ്ട്രേലിയയിലെ മുഖ്യധാര പാർട്ടികളെ എങ്ങനെയെല്ലാം ബാധിക്കുമെന്നറിയാം, കേൾക്കാം വാർത്തയ്ക്കപ്പുറം..

  • ഇന്നത്തെ വാർത്ത: നിസ്കരിച്ചവരെ നീക്കം ചെയ്ത നടപടി; ക്ഷമാപണം നടത്തി NSW പോലീസ്

    11/02/2026 Duração: 04min

    2026 ഫെബ്രുവരി 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

página 1 de 49