Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഫാ.റോബര്‍ട്ട് പ്രെവോസ്ത; ഇന്ന് മാര്‍പ്പാപ്പ: ഓര്‍മ്മകളുമായി ഓസ്ട്രേലിയയിലെ മലയാളിവൈദികന്‍
09/05/2025 Duração: 12minമാർപ്പാപ്പ ആകുന്നതിന് രണ്ട് പതിറ്റാണ്ട് മുൻപ് ഫാദർ ബര്‍ട്ട് പ്രെവോസ്ത കേരളം സന്ദർശിച്ചിരുന്നു. അഗസ്റ്റീനിയൻ സഭയുടെ പ്രയർ ജനറലായിരുന്ന സമയത്തായിരുന്നു സന്ദർശനം. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഫാദർ ജോസഫ് ആൻസൺ കളത്തിപ്പറമ്പിൽ പുതിയ മാർപ്പാപ്പക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
മന്ത്രി സ്ഥാനത്തിനായി ലേബർ പാർട്ടിയിൽ ഭിന്നത; നേതൃസ്ഥാനത്തിനായി ലിബറൽ പാർട്ടിയിലും മൽസരം
08/05/2025 Duração: 03min2025 മേയ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ഇനി പലിശ കുറയുന്ന നാളുകൾ': തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള പ്രവചനങ്ങൾ ഇങ്ങനെ
08/05/2025 Duração: 04minഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് ക്യാഷ് റേറ്റ് കുറച്ചേക്കുമെന്ന വിലയിരുത്തലിലാണ് പ്രമുഖ ബാങ്കുകൾ. അടുത്തയാഴ്ച നടക്കുന്ന ബോർഡ് യോഗം മുന്നിൽക്കണ്ട് കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ വേരിയബിൾ പലിശ നിരക്കിൽ കുറവ് പ്രഖ്യാപിച്ചു.
-
അടുത്ത ഫെബ്രുവരിയോടെ പലിശ നിരക്ക് 2.6 ശതമാനമായി കുറയുമെന്ന് NABന്റെ പ്രവചനം
07/05/2025 Duração: 03min2025 മേയ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യാ-പാക് സംഘര്‍ഷം: ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
07/05/2025 Duração: 04minഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഓസ്ട്രേലയിന്‍ സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ നിര്ദ്ദേശങ്ങല് നല്കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
കുടിയേറ്റ സമൂഹവുമായി ബന്ധമില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ലിബറൽ പാർട്ടിയിൽ വിമർശനം
06/05/2025 Duração: 03min2025 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'ശരീരം മാത്രമല്ല മനസ്സും പ്രധാനം'; ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നഴ്സ് ദമ്പതികളുടെ ഫിറ്റ്നെസ്സ് കോച്ചിംഗ്
06/05/2025 Duração: 15minബോഡിബിൽഡിംഗ്, ഫിറ്റ്നെസ്സ് രംഗത്ത് സജീവമായ മലയാളി ദമ്പതികൾ പുതിയൊരു ഫിറ്റ്നെസ്സ് കോച്ചിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ബോഡി ഫിറ്റ്നെസ്സ് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഉദ്യമത്തിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ആൻറണി അൽബനീസി 'കൊള്ളാമെന്ന്' ഡോണൾഡ് ട്രംമ്പ്; ഡട്ടണെ അറിയില്ലെന്നും മറുപടി
05/05/2025 Duração: 03min2025 മേയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കാറപകടത്തിൽ കാൽ നഷ്ടമായി; രക്താർബുദം ബാധിച്ച് മകൻറെ മരണം: ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസിനെ അറിയാം
05/05/2025 Duração: 03minഡിക്സൺ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസ് ആരാണ്? അറിയാം രാജ്യം ചർച്ചചെയ്യുന്ന ആലി ഫ്രാൻസിനെ...
-
ഓസ്ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍: പീറ്റര്‍ ഡറ്റന് സ്വന്തം സീറ്റില്‍ തോല്‍വിയിലേക്ക്
03/05/2025 Duração: 06minഓസ്ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. ആന്തണി അല്‍ബനീസി വീണ്ടും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയാകും. എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളെ ബാധിക്കുക? വിശദമായി കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ 'ഇന്ത്യാക്കാർ' ഒന്നാം സ്ഥാനത്തേക്ക്; ബ്രിട്ടനെ ഉടൻ മറികടക്കും: ഓസ്ട്രേലിയ പോയവാരം...
02/05/2025 Duração: 08minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നാളെ; പ്രധാന സീറ്റുകളിൽ മിന്നൽ പ്രചാരണവുമായി നേതാക്കൾ
02/05/2025 Duração: 03min2025 മെയ് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആത്മാവ് നഷ്ടമാകാതെ നാടന്‍ പാട്ടുകളെ നവീകരിക്കണം: 'പാലാപ്പള്ളി'ക്കപ്പുറത്തെ പാട്ടുവിശേഷവുമായി അതുല്‍ നറുകര
02/05/2025 Duração: 12minനാടൻ പാട്ടിൻറെ ഈണങ്ങളും വിശേഷങ്ങളുമായി ഗായകൻ അതുൽ നറുകര. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന MCUBE എന്ന സ്റ്റേജ് ഷോയ്ക്കായാണ് അതുല്‍ ഉള്‍പ്പെടെയുള്ള സംഘം ഓസ്ട്രേലിയയിലെത്തിയിരിക്കുന്നത്. ഈ പരിപാടിയുടെ വിശേഷങ്ങളും, പാട്ടുവിശേഷങ്ങളും അതുല്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം...
-
വോട്ട് തീരുമാനിച്ചോ? അറിഞ്ഞിരിക്കാം പ്രധാന പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
01/05/2025 Duração: 09minപാർട്ടി നോക്കിയാണോ നയങ്ങൾ നോക്കിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിലെ നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട പരിധിയിലേക്ക് കുറഞ്ഞു; പലിശ കുറയുമെന്ന് പ്രതീക്ഷ
30/04/2025 Duração: 04min2025 ഏപ്രില്‍ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ നിങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? കേൾക്കാം, ചില മലയാളികളുടെ പ്രതികരണങ്ങൾ
30/04/2025 Duração: 10minഈ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ വോട്ടർമാരെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ എന്തൊക്കെയാ? ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നത് കേൾക്കാം...
-
പീറ്റര്‍ ഡറ്റന്റെ ഓഫീസില്‍ ചുവന്ന പെയിന്റടിച്ചു: 18കാരി അറസ്റ്റില്‍
29/04/2025 Duração: 04min2025 ഏപ്രില്‍ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിലെ കന്നിവോട്ട്: കുടിയേറ്റ മലയാളികള്‍ക്കും രണ്ടാം തലമുറയ്ക്കും എത്രത്തോളം ആവേശമുണ്ട്...
29/04/2025 Duração: 11minരാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ കന്നി വോട്ട് രേഖപെടുത്താനായി തയ്യാറായിരിക്കുന്ന ധാരാളം പേരുണ്ട്. ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന ചില മലയാളികൾ അവരുടെ അഭിപ്രായങ്ങളും ആവേശവും പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് വർദ്ധിപ്പിയ്ക്കും; ലിബറലിന് പിന്നാലെ പ്രഖ്യാപനവുമായി ലേബറും
28/04/2025 Duração: 03min2025 ഏപ്രില്‍ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'ഞങ്ങള്‍ കുടിയേറ്റത്തിന് എതിരല്ല': ACTയിലെ ലിബറല്‍ സെനറ്റ് സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത്
28/04/2025 Duração: 16minഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ നിന്ന് ലിബറല്‍ സഖ്യത്തിന്റെ സെനറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളിയായ ജേക്കബ് വടക്കേടത്താണ്. പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ലിബറല്‍ പാര്‍ട്ടി നയങ്ങളെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...